റെയില്‍വേയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്

212

തിരുവനന്തപുരം: റെയില്‍വേയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്. റെയില്‍വേ ട്രാക്കുകള്‍ സുരക്ഷിതമല്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
റെയില്‍വേ ട്രാക്കുകളുടെ സുരക്ഷയില്ലായ്മ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു. 238 വിള്ളലുകള്‍ ട്രാക്കില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. നാല് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.അതിനിടെ, കരുനാഗപ്പള്ളിയ്ക്കും ശാസ്താംകോട്ടയ്ക്കും ഇടയ്ക്ക് മാരാരിത്തോട്ടത്ത് ചരക്ക് തീവണ്ടി പാളംതെറ്റിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് റയില്‍വേ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് താറുമാറായ റെയില്‍ ഗതാഗതം അര്‍ദ്ധരാത്രിയോടെ പുനഃസ്ഥാപിക്കുമെന്നും റയില്‍വേ അറിയിച്ചു.

NO COMMENTS

LEAVE A REPLY