കരമന ജയൻ കേന്ദ്ര സർക്കാർ പ്രതിനിധിയായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയിലേക്ക്

40

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിയിലേക്ക് കേന്ദ്ര സർക്കാർ പ്രതിനിധിയായി ബിജെപി സം സ്ഥാന സെക്രട്ടറി കരമന ജയനെ നാമനിർദേശം ചെയ്തു. ഭരണസമി തി ചെയർമാനും ജില്ലാ ജഡ്‌ജുമായ പി.വി. ബാല കൃഷ്ണന് കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയം ഡയറക്ടർ ഇതു സംബന്ധിച്ച് കത്തു നൽകി.

കുമ്മനം രാജശേഖരൻ ആയിരുന്നു നേരത്തെ കേന്ദ്ര സർക്കാർ പ്രതിനിധിയായി ഭരണസമിതിയിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് കരമന ജയൻറെ നിയമനം. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി തിരുവിതാംകൂർ രാജ കുടുംബാംഗം ആദിത്യ വർമ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ

NO COMMENTS

LEAVE A REPLY