തമിഴ് നടൻ ബാലാജി അന്തരിച്ചു

33

ചെന്നൈ: തമിഴ് നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്‌ച ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.1975-ലാണ് ഡാനിയൽ ബാലാജിയുടെ ജനനം. കമൽ ഹാസന്റെ ‘മരുതനായക’ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം.

ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും അഭിനയി ച്ചിട്ടുണ്ട്. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭൈരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ, ബ്ലാക്ക്, ഭഗവാൻ ഡാഡി കൂൾ എന്നീ ചിത്രങ്ങളി ലൂടെ മലയാളത്തിലും ശ്രദ്ധനേടി.ഡാനിയൽ ബാലാജിയുടെ മരണത്തിൽ അനുശോചനമറിയിച്ച് എത്തുകയാണ് സിനിമാലോകം. സംസ്‌കാര ചടങ്ങുകൾ ശനിയാഴ്‌ച നടൻ്റെ വസതിയിൽ നടക്കും.

NO COMMENTS

LEAVE A REPLY