മോഹന്‍ലാലിനെതിരെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍

206

പെരുന്പാവൂര്‍: മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും ആന്‍റണി പെരുന്പാവൂരിനുമെതിരെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്ചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. താരങ്ങള്‍ക്കെതിരെ പ്രചരണവുമായി സെല്‍ഫീ വീഡിയോ ചിത്രീകരിച്ച പ്രചരിപ്പിച്ച യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കുന്നകുളം പെരുന്പിലാവ് സ്വദേശി നസീഹ് അഷറഫാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് ഇയാള്‍ പ്രമുഖതാരങ്ങളെ പരിഹസിച്ചും ആക്ഷേപിച്ചും വീഡിയോ ചിത്രീകരിച്ചത്.
നിര്‍മ്മാതാവ് ആന്‍ണി പെരുന്പാവൂരിന്‍റെ പരാതിയെത്തുടര്‍ന്ന് സിഐ ബൈജു കെ പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘം നസീഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇപ്പോള്‍ പെരുന്പാവൂര്‍ സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തു വരികയാണ്.
താരങ്ങള്‍ക്കൊപ്പം പ്രമുഖ നടിമാരുടേയും പേരെടുത്ത് പറഞ്ഞാണ് ഇയാള്‍ സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്തത്. നേരത്തേയും ഇയാള്‍ ഇത്തരത്തില്‍ പലരേയും അപകീര്‍ത്തിപെടുത്തുന്ന പോസ്റ്റുകള്‍ ഇട്ടിരുന്നു. ലോ അക്കാദമി സമരത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്‌എഫ്‌ഐയെ കളിയാക്കുന്ന പോസ്റ്റിട്ടാണ് ഇയാള്‍ ശ്രദ്ധേയനാകുന്നത്. നവമാധ്യമങ്ങളിലൂടെ ഇയാളുടെ പോസ്റ്റുകള്‍ പ്രചരിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ആന്‍റണി പെരുന്പാവൂര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY