റോളർസ്കേറ്റിംഗ് പരിശീലക ഒഴിവ്

54

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും, ശംഖുമുഖം ജി.വി രാജ ഇൻഡോർ സ്റ്റേഡിയത്തിലും സംഘടിപ്പിക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പിൽ പരിശീലനം നൽകുന്നതിന് റോളർ സ്കേറ്റിംഗ് പരിശീലകന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി പാസായ ദേശീയ/സംസ്ഥാന മെഡൽ ജേതാക്കൾ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ, സായി സർട്ടിഫിക്കറ്റ് കോഴ്സ് ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2024 ജനുവരി 1 നു 45 വയസ് കവിയാൻ പാടില്ല. അപേക്ഷകർ 21 ന് രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

NO COMMENTS

LEAVE A REPLY