മദ്യനയ അഴിമതിക്കേസ് ; ആറു മാസമായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിന് ജാമ്യം.

16

ന്യൂഡൽഹി : ഡൽഹി സർക്കാരിൻ്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആറു മാസമായി തിഹാർ ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിഹാർ ജയിലിൽ എത്തിയതിനു പിന്നാലെയാണ് സഞ്ജയ് സിങ്ങിന് ജാമ്യം ലഭിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബർ നാലിനാണ് ഇ.ഡി സഞ്ജയ് സിങ്ങിനെ അറസ്‌റ്റ് ചെയ്തത്. ഡൽഹി നോർത്ത് അവന്യുവിലെ ഔദ്യോഗിക വസതിയിൽ രാവിലെ ഇഡി ഉദ്യോഗസ്‌ഥർ റെയ്‌ഡ് നടത്തിയിരുന്നു. തുടർന്ന് 10 മണിക്കൂർ ചോദ്യംചെയ്‌ത ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം അറസ്‌റ്റ്‌ ചെയ്‌തത്‌. അറസ്‌റ്റിനു മുൻപ് റെക്കോർഡ് ചെയ്ത വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യെ സഞ്ജയ് സിങ് രുക്ഷമായി വിമർശിച്ചി രുന്നു. അദാനിക്കെതിരെ നിലപാടെടുത്തതിനാണ് സഞ്ജയ് സിങ്ങിനെ അറസ്‌റ്റ് ചെയ്‌ത തെന്നായിരുന്നു എഎപിയുടെ നിലപാട്.

മദ്യനയത്തിന്റെ മറവിൽ എഎപിക്കു പാർട്ടി ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് പ്രയോജ നപ്പെടുത്തിയെന്നാണ് ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് രണ്ടുഘട്ടമായി ദിനേശ് അറോറ രണ്ടു കോടി രൂപ സഞ്ജയ് സിങ്ങിനു കൈമാറിയെന്നും ഇ.ഡി ആരോപിച്ചെങ്കിലും സഞ്ജയ് സിങ് ഇതു നിഷേധിച്ചി രുന്നു . സഞ്ജയ് സിങ്ങിന് ജാമ്യം നൽകുന്നതിനെ എൻഫോഴ്സസ്മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി) എതിർത്തില്ല. ജാമ്യവ്യവ സ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY