അരീക്കോട് ഊർങ്ങാട്ടിരിയിൽ 80 വയസ‍ുകാരിയായ ആദിവാസി അമ്മയെ മക്കൾ പെരുവഴിയിൽ ഉപേക്ഷിച്ചു.

141

മലപ്പുറം ∙ അരീക്കോട് ഊർങ്ങാട്ടിരിയിൽ 80 വയസ‍ുകാരിയായ ആദിവാസി അമ്മയെ മക്കൾ പെരുവഴിയിൽ ഉപേക്ഷിച്ചു. വെണ്ടക്കംപൊയിൽ കുര്യാട് ആദിവാസി കോളനിയിലെ ചിരുതയാണ് അന്തിയുറങ്ങാൻ പല വീടുകളിൽ കയറിയിറങ്ങുന്നത്.ഈ അമ്മയെ ഒരു ഭാഗത്ത് രോഗങ്ങൾ തളർത്തുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥനടക്കം കൈത്താങ്ങാവേണ്ട നാലു മക്കളും അമ്മയെ ഉപേക്ഷിച്ചു. ഭക്ഷണം കൊടുക്കാനും ചെലവിന് നൽകാനും മക്കളില്ല. വേദന പറഞ്ഞറിയിക്കാൻ പോലും ഈ അമ്മക്ക് നിവൃത്തിയില്ല. എൺപത് കഴിഞ്ഞ ആദിവാസി അമ്മയുടെ നിസഹായതയാണിത്.ഊരുമൂപ്പൻ കോർമന്റെ താൽക്കാലിക സംരക്ഷണത്തിലാണ് ചിരുത ഇപ്പോൾ. നാലു മക്കളെ പ്രസവിച്ച അമ്മക്ക് ഗർഭപാത്ര സംബന്ധമായ അസുഖങ്ങൾ മൂലം അടിയന്തിര ശസ്ത്രക്രിയ ആവശ്യമുണ്ട്. സർക്കാരിന്റെ പെൻഷൻ ആനുകൂല്യങ്ങളുടെ പട്ടികയിൽ ഇല്ലാത്തതുകൊണ്ട് റേഷൻ അരി വാങ്ങാൻ പോലും നിവൃത്തിയുമില്ല.