കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിങ് ക്യാമ്പ്

28

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 3 മുതൽ മെയ് 20 വരെ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തും. അത്‌ലറ്റിക്‌സ്‌, ബാസ്കറ്റ്ബാൾ, ഫുട്ബോൾ, വോളിബോൾ, ഹാൻഡ്ബാൾ, ജിമ്നാസ്റ്റിക്സ്, ക്രിക്കറ്റ്, ഫെൻസിങ്, ‌റസ്‌ലിങ്‌, ബോക്സിങ്, ബാസ്ബോൾ (തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം), ബാഡ്മിന്റൺ (ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം) എന്നിവയിൽ 8 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകും. വിശദവിവരങ്ങൾക്ക്: 0471-2330167, 2331546.

NO COMMENTS

LEAVE A REPLY