ശരിയായ ചികിത്സ ലഭിച്ചില്ല – കാസറഗോഡ് ഗർഭിണിയായ യുവതിയും കുഞ്ഞും മരണപ്പെട്ടു.

11623

കാസറഗോഡ് : ഉപ്പള കോളിയൂർ മുന്നിപ്പാടി ആദംകുഞ്ഞിയുടെ ഭാര്യ അസ്മ(27) എന്ന യുവതിയാണ് ഗർഭിണിയായിരിക്കെ ശരിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്.

പെട്ടെന്നുണ്ടായ വേദനയെ തുടര്‍ന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യുവതിയെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പി ച്ചത്.

യുവതി മംഗലാപുരത്തെ ആശുപത്രിയിലായി രുന്നു ആദ്യം ചികിൽസ തേടിയിരുന്നത്. അതി ർത്തി പ്രശ്നം നിലനിൽക്കുന്നതിനാലാണ് കുമ്പള ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ വൈകുന്നേരം ഏഴു മണിയോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് അടിയ ന്തിരമായി കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചതിൻറെ അടിസ്ഥാനത്തിൽ ആംബുല ൻസ് ശരിയാക്കി പരിയാര ത്തേക്ക് എത്തുന്ന തിനുമുമ്പ് മരണം സംഭവിച്ചു വെന്നും ശേഷം സർജറിയിലൂടെ കുഞ്ഞിനെ പുറത്തേക്കെടു ക്കുമ്പോൾ കുഞ്ഞും മരണപ്പെട്ടിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

എന്നാൽ കുമ്പള സഹകരണ ആശുപത്രിയിൽ നിന്ന് ആംബുലൻസിലേക്ക് കയറ്റുമ്പോൾ തന്നെ യുവതി അബോധാവസ്ഥയിലായിരുന്നുവെന്നും
തൊട്ട് മുമ്പ് ഒരു ഇൻജെക്ഷൻ വെച്ചിരുന്നു എന്നതും ആശുപത്രിയിൽ വേണ്ടത്ര അടിസ്ഥാന സൗകര്യം ഇഇല്ലാത്തതും ഏറെ ആശങ്ക ഉണ്ടാ ക്കുന്നുണ്ടെന്നും പറയുന്നു.

ഉപ്പള പത്തോടി റോഡിൽ ഡോക്ടേഴ്സ് ലാബി നടുത്തുള്ള ഫ്ലാറ്റിലാണ് ഇപ്പോൾ അസ്മ താമസി ച്ചിരുന്നത്. നഫീസ-ഹമീദ് ദമ്പതികളുടെ മകളാ ണ് അസ്മ. ആറു വയസ്സുള്ള മകനുണ്ട്. ഭർത്താവ് സൗദിയിലാണ്.

കോവിഡ് ടെസ്റ്റും, പോസ്റ്റ്‌മോർട്ടവും നടക്കേ ണ്ടതിനാൽ മൃതദേഹം ഒരു ദിവസം കഴിഞ്ഞേ വിട്ട് കിട്ടുകയുള്ളൂ.

NO COMMENTS