കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ തലമുറമാറ്റം വേണമെന്ന് എകെ ആന്റണി. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായി. പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയവരെ തിരിച്ചു കൊണ്ടുവരണം. ഇപ്പോള്‍ നടക്കുന്നത് പോലെ പാര്‍ട്ടിയിലെ തമ്മില്‍ തല്ല് തുടര്‍ന്നാല്‍ അകന്ന് പോയവര്‍ ആരും ഇനി പാര്‍ട്ടിയിലേക്ക് തിരിച്ചു വരില്ല. തമ്മില്‍ തല്ല് തുടരുമ്പഴും ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തത് കൊണ്ട് മാത്രം കാര്യമില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച ഇല്ലാതെ പോയതും തമ്മില്‍ തല്ലു കൊണ്ടാണെന്നും കോണ്‍ഗ്രസിനകത്തേക്ക് ഇപ്പോള്‍ ചെറുപ്പക്കാര്‍ വരുന്നില്ലെന്നും ആന്റണി പറഞ്ഞു.