റമദാൻ പാവങ്ങളുടെ ആശ്രയ കാലം – മന്ത്രി ജി.ആർ. അനിൽ

135

ഇസ്ലാമിക വിശ്വാസികളുടെ ഉദാരമായ ദാനധർമങ്ങളും സൗജന്യ ഭക്ഷണ വിതരണവും പരിശുദ്ധ റമദാൻ മാസ ത്തെ പവിത്രവും പാവനവും അതിലുപരി പാവങ്ങളുടെ ആശ്രയ കാലവുമാക്കി മാറ്റുന്നുവെന്ന് മന്ത്രി ശ്രീ.ജി.ആർ. അനിൽ പറഞ്ഞു. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന അഡ്വ.എ. പൂക്കുഞ്ഞ് ഫൗണ്ടേഷൻ, സത്കർമ ചാരിറ്റബിൾ ഫൗണ്ടേഷനുമായും പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റുമായും സഹകരിച്ച് നടത്തുന്ന ‘റമദാൻ പുണ്യം’ സൗജന്യ അത്താഴ വിതരണ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന കർമം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റമദാൻ മാസക്കാലം സർവജനങ്ങൾക്കും ആശ്വാസകരമായ ഉദാരതയുടെയും ആത്മീയതയുടെയും ഉത്സവകാലമാ ണെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരിയിൽ പരേതനായ അഡ്വ.എ. പൂക്കുഞ്ഞിന്റെ നാമധേയത്തിൽ വർഷ ങ്ങളായി നടന്ന് വരുന്ന സൗജന്യ അത്താഴ വിതരണം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജമീർ ശഹാബ് (അഡ്വ.എ.പൂക്കുഞ്ഞ് ഫൗണ്ടേഷൻ) മുഹമ്മദ് നിസാം ( പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ്) ബഷീർ പള്ളി ത്തെരുവ് (സത്കർമ ) അജ്മൽ , ബാസിത് ബഷീർ, ഷഹിൻ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY