തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചന ; കെജ്‌രിവാൾ

17

ന്യൂഡൽഹി: തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങൾ അതിനുള്ള മറുപടി നൽകു മെന്നും അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കെജ്‌രിവാളിനെ എൻഫോഴ്‌‌സ്മെൻ്റ് ഡയറക്‌ടറേറ്റ് റോസ് അവന്യൂ കോടതിയിൽ ഹാജരാക്കുകയും ഏഴുദിവസം കൂടി കെജ്‌രിവാളി ൻ്റെ കസ്റ്റഡി നീട്ടണമെന്നും ഇ.ഡി. ആവശ്യപ്പെട്ടു.

അരവിന്ദ് കെജ്‌രിവാളിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. രമേഷ് ഗുപ്ത‌ ഹാജരായി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും സ്പെഷ്യൽ കോൺസൽ സൊഹേബ് ഹുസ്സൈനും ഇ.ഡിക്കുവേണ്ടി വീഡിയോ കോൺഫെറൻസ് വഴി ഹാജരായി. വേർതിരിച്ചെടുത്ത ഡിജിറ്റൽ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് എസ്.വി. രാജു കോടതിയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY