അച്ഛന്‍റെ മരണത്തിനുള്ള നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ പണപ്പിരിവിന് ഇറങ്ങി

9400

ചെന്നൈ: അച്ഛന്റെ മരണത്തിനുള്ള നഷ്ടപരിഹാരത്തുക ലഭിക്കാന്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ പണപ്പിരിവിന് ഇറങ്ങി. അച്ഛന്റെ അന്ത്യ കര്‍മങ്ങള്‍ക്കായി കടം വാങ്ങിയ പണം ഒന്നരവര്‍ഷം കഴിഞ്ഞിട്ടും തിരികെ നല്‍കാന്‍ സാധിക്കാതെവന്നപ്പോഴാണ് 15 വയസുള്ള മകന്‍ സഹായം തേടി തെരുവിലേക്ക് ഇറങ്ങിയത്. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ കുന്നത്തൂര്‍ ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ വര്‍ഷം ഫിബ്രവരിയിലാണ് 45-കാരനായ കൊലാഞ്ചി മരിച്ചത്. കര്‍ഷകര്‍ക്കായുള്ള സാമൂഹിക സുരക്ഷാ പദ്ധതി പ്രകാരം സംസ്ഥാനസര്‍ക്കാര്‍ 12,500 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നാല്‍ തുകയ്ക്കായി മകന്‍ അജിത് അധികൃതരെ സമീപിച്ചപ്പോള്‍ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

NO COMMENTS

LEAVE A REPLY