ഭക്ഷ്യവിഷബാധ ; ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ഏഴുവയസുകാരന്‍ മരിച്ചു .

57

തിരുവനന്തപുരം: കാട്ടാക്കട മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്പതികളുടെ മകന്‍ ആദിത്യനാഥ് ആണ് മരിച്ചത് . ഈ മാസം 17-ന് ആദിത്യനാഥ് കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ വിളപ്പില്‍ ശാലയിലെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് സുഖമില്ലാതായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയെ ആദ്യം വീടിനടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് എസ്‌ഐടി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് കുട്ടി മരിച്ചത്. ആദിത്യനാഥ് മരിച്ചത് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് സംശയം.

NO COMMENTS

LEAVE A REPLY