ശനിയാഴ്ചകളിൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകളിൽ സംഘടിപ്പിച്ചു വരുന്ന പാരന്റിംഗ് ക്ലിനിക്കുകൾ ഇനി വെള്ളിയാഴ്ചകളിൽ

16

തിരുവനന്തപുരം ; വാരാന്ത്യ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിലവിൽ വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതി ഭാഗമായി ശനിയാഴ്ചകളിൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുകളിൽ സംഘടിപ്പിച്ചു വരുന്ന പാരന്റിംഗ് ക്ലിനിക്കുകൾ ലോക്ഡൗൺ തീരുന്നത് വരെ വെള്ളിയാഴ്ചകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിക്കും. കണ്ടൈൻമെന്റ് മേഖലകളിൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നതല്ല.

രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് പ്രവർത്തന സമയം. ശാസ്ത്രീയമായ രക്ഷാകർതൃത്വത്തെ ക്കുറിച്ച് മാർഗനിർദ്ദേശം നൽകാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിംഗ് സൗകര്യം ഒരുക്കുന്നതിനു ആവശ്യാനുസരണം കുട്ടികൾക്കും രക്ഷിതാക്കൾക്കും റഫറൽ അടിസ്ഥാനത്തിൽ വിദഗ്ധ പരിചരണം ഉറപ്പാക്കുന്ന തിനും ആയി ഫെബ്രുവരി മുതലാണ് ക്ലിനിക്കുകൾ ആരംഭിച്ചത്.

നിലവിൽ ക്ലിനിക്കുകൾ ബ്ലോക്ക് കോർപ്പറേഷൻ തലത്തിൽ ന്യൂട്രിഷൻ ക്ലിനിക്കുകളുടെ അടിസ്ഥാന സൗകര്യം പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിച്ചു വരുന്നത്. സ്‌കൂൾ കൗൺസിലർമാരുടെ നേതൃത്വത്തിലാണ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.

NO COMMENTS