ദില്ലി: ശബരിമലയിൽ സന്ദർശനം നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി ദേശായ്. ഒരാഴ്ചക്കുള്ളിൽ ശബരിമലയിൽ പ്രവേശിക്കുന്നതിനുള്ള ദിവസം തീരുമാനിക്കുമെന്ന് തൃപ്തി ദേശായി പറഞ്ഞു. ജനുവരി മധ്യത്തോടെ ശബരിമലയിൽ പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു പറഞ്ഞ തൃപ്തി സർക്കാരിന്‍റെ പിന്തുണയും ആവശ്യപ്പെട്ടു.