പാക്കിസ്ഥാനില്‍ മാധ്യമ പ്രമുഖനെ തട്ടിക്കൊണ്ടുപോയി

177

പെഷാവര്‍ • പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ‘ജാങ്ങി’ന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആബിദ് അബ്ദുല്ലയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. വടക്കു പടിഞ്ഞാറന്‍ പെഷാവറിലുള്ള ജാങ് പ്രസിനു സമീപത്തുനിന്നാണു ബുധനാഴ്ച രാത്രി തോക്കിന്‍ മുനയില്‍ അദ്ദേഹത്തെ റാഞ്ചിയത്.കാര്‍ തടഞ്ഞുനിര്‍ത്തിയശേഷം അബ്ദുല്ലയെ മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്നു ഡ്രൈവര്‍ പറഞ്ഞു.