കെ സ്‌പേസ് – വി.എസ്.എസ്.സിയുമായി കൈകോർക്കുന്നു

29

കേരള സ്പേസ്പാർക്ക് (കെ-സ്‌പേസ്) വിക്രം സാരാഭായ് സ്പേസ് സെന്ററുമായി (VSSC) സുപ്രധാന ധാരണാപത്രം (എംഒയു) ഒപ്പിടും. കെ-സ്‌പേസ് വികസന സഹകരണത്തിനായുള്ള ധാരണാപത്രം ജൂലൈ 6 ന് വൈകുന്നേരം 04:30 ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൈമാറും.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐ.എസ്.ആർ.ഒ ചെയർമാനുമായ ഡോ. എസ്. സോമനാഥ് മുഖ്യാതിഥിയാവും. വി.എസ്.എസ്.സി ക്കു വേണ്ടി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരും കേരള സ്‌പേസ് പാർക്കിനു വേണ്ടി കെ-സ്‌പേസ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഇലക്ട്രോണിക്‌സ് ആൻഡ് വിവര സാങ്കേതിക വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തൻ യു കേൽക്കറും ധാരണാപത്രത്തിൽ ഒപ്പുവെക്കും.

ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ.കെ.വേണു, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. എബ്രഹാം, മുഖ്യമന്ത്രി യുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ, എൽ.പി.എസ്.സി ഡയറക്ടർ ഡോ.വി.നാരായണൻ, ഐ.ഐ.എസ്.യു ഡയറക്ടർ ഇ.എസ്.പത്മകുമാർ, വി.എസ്.എസ്.സി ചീഫ് കൺട്രോളർ സി.മനോജ്, കേരള സർക്കാരിന്റെയും ഐ.എസ്.ആർ.ഒ യിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY