മഹല്ല് കമ്മിറ്റികൾ ജാഗ്രതപുലർത്തണം ; മഹല്ല്ജമാഅത്ത് കൗൺസിൽ

74

വർദ്ധിച്ചുവരുന്ന ചൂഷണങ്ങൾക്കും, ധൂർത്തിനും, ലഹരിക്കുമെതിരെ മഹല്ല് കമ്മിറ്റികൾ ആവശ്യമായ ബോധവൽക്കരണവും, മറ്റ് നടപടികളും സ്വീകരിക്കണമെന്ന് മഹല്ല് ജമാ അത്ത് കൗൺസിൽ സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് ഡോ: ഉബൈസ് സൈനുലബ്ദീൻ സംഗമം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് അഡ്വ:എം.കെ. അബ്ദുള്ള അദ്ധ്യക്ഷതവഹിച്ചു. ആൾ ഇഡ്യാമില്ലി കൗൺസിൽ കേരള ഘടകം പ്രസിഡൻ്റ് അബ്ദുൽ സലാം മൗലവി കാഞ്ഞിപ്പുഴ മെമ്പർഷിപ്പ് കമ്പയിൽ ഉദ്ഘാടനം ചെയ്തു സംസ്ഥാനജനറൽ സെക്രട്ടറി പി.കെ.എ. കരീം വിഷയാവതരണം നടത്തി.കുഞ്ഞുമുഹമ്മദ് സഖാഫി പ്രാർത്ഥന നടത്തി ചർച്ചയിൽ ട്രഷറർ പി.അബ്ദുൽ ഖാദർ, ഓർഗനൈസിങ്ങ് സെക്രട്ടറി ഖാദർ വാടാന പ്പിള്ളി, ഫാറൂഖ് സഖാഫി കായംകുളം, എം.യു .അഷറഫ് കോതമംഗലം,ഷമീർ പോത്തൻകോട് , കമറുദ്ദീൻആറ്റിങ്ങൽ, കൊച്ചു മുഹമ്മദ് തുറവൂർ, എച്ച്. നജീബ് ആലപ്പുഴ, ഷംസുദ്ദീൻപുളിഞ്ചിമൂട് കരുണാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു സ്വാഗത സംഘം കൺവീനർ ജലീൽ എസ്. പെരുമ്പളത്ത് സ്വാഗതവും മുബാറക്ക് ബേക്കർ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY