“മധുരമീ ഓണം2019” പൂർവ്വ വിദ്യാർത്ഥി ജേർണലിസം കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.

132

തിരുവനന്തപുരം. ഭാരതീയ വിദ്യാഭവനിൽ ജേർണലിസം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ – മാധ്യമ പ്രവർത്തകനും പൂർവ്വ വിദ്യാർത്ഥി കോ ഓർഡിനേറ്ററുമായ കെ ജി മനോജ് കുമാർ മരുതംകുഴിയുടെ അദ്ധ്യക്ഷതയിൽ “മധുരമീ ഓണം2019” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ഹോട്ടൽ ചൈത്രത്തിൽ നടന്ന പരിപാടിയിൽ അജിത്ത് വെണ്ണിയൂർ ഉത്ഘാടനം ചെയ്തു.
മാധ്യമ മേഖലയിൽ നിന്ന് നൂറോളം പൂർവ്വ വിദ്യാർത്ഥി പ്രമുഖർ പങ്കെടുത്തു, ഭവൻസ് ജേർണലിസം ഫാക്കൽറ്റി ഹെഡ് പ്രസാദ് നാരായണൻ,കല്ലട ശ്രീകുമാർ, സുജിലാൽ, എന്നിവരും പങ്കെടുത്തു. സൗമ്യ മനീഷ് സ്വാഗതം ആശംസിച്ചു.മനീഷ് വട്ടപ്പാറ നന്ദി പറഞ്ഞു

പൂർവ്വ വിദ്യാർത്ഥി സംഘടനാ വിപുലീകരണത്തിന് ശ്രീ പ്രസാദ് നാരായണൻ, പൂർവ്വ വിദ്യാർത്ഥി കോ ഓർഡിനേറ്റർ കെ.ജി.മനോജ് കുമാർ മരുതംകുഴി, കല്ലട ശ്രീകുമാർ, തുടങ്ങിയവർ അടങ്ങുന്ന സമിതിയെ കൂട്ടായ്മ ചുമതലപ്പെടുത്തി.

NO COMMENTS