വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളികൾ കടലിലേക്ക് വീണു

8

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം.ഇന്ന് രാവിലെ കടലിലേക്ക് വീണ മൂന്ന് മത്സ്യതൊഴിലാളികൾ നീന്തി രക്ഷപെട്ടു.

മത്സ്യബന്ധനത്തിന് ശേഷം മടങ്ങുമ്പോൾ തി രയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഒരാഴ്‌ചയ്ക്കിടെ ഇത് നാലാം തവണയാണ് പ്രദേശത്ത് അപകടമുണ്ടാകുന്നത്.

തിങ്കളാഴ്ച രണ്ട് മത്സ്യബന്ധന വള്ളങ്ങൾ തിരയിൽപ്പെട്ട് മറിഞ്ഞു. രണ്ടാമ ത്തെ അപകടത്തിൽ രണ്ട് മത്സ്യതൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം കോസ്‌റ്റൽ പോലീസിൻ്റെ ബോട്ട് മറിഞ്ഞ് പോലീസുകാരനും പരിക്കേറ്റു.

NO COMMENTS

LEAVE A REPLY