ടോള്‍ പ്ലാസകളില്‍ പഴയ 500 നോട്ട് 15 വരെ എടുക്കും

283

ന്യൂഡല്‍ഹി • ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ 15 വരെ പഴയ 500 രൂപ നോട്ട് സ്വീകരിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, ഇ-വാലറ്റ് സൗകര്യങ്ങള്‍ക്കു പുറമേയാണിത്. ദേശീയ പാത ഉപയോഗിക്കുന്നവര്‍ക്കു കറന്‍സി പരിഷ്കാരം മൂലമുള്ള ബുദ്ധിമുട്ടും ഗതാഗതക്കുരുക്കും ഒഴിവാക്കാനാണു പ്രത്യേക പരിഗണന നല്‍കി ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ടോള്‍ പ്ലാസകളില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനും സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY