പാക്ക് തെരഞ്ഞെടുപ്പ് ; അന്തിമഫലം വ്യാഴാഴ്ച വൈകിട്ടോടെ അറിയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

241

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെന്നും അന്തിമഫലം വ്യാഴാഴ്ച വൈകിട്ടോടെ അറിയിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അതേസമയം, ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി പാക്കിസ്ഥാനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സൂചന. മുക്കാല്‍ ശതമാനത്തോളം വോട്ടുകളും എണ്ണി തീര്‍ന്നപ്പോള്‍ 122 സീറ്റുകളില്‍ പിടിഐയാണ് ലീഡ് ചെയ്യുന്നത്. 137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ തൂക്കുസഭയ്ക്കാണ് സാധ്യത. പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) 60 സീറ്റുകളിലും ലീഡു ചെയ്യുന്നുണ്ട്. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും മകന്‍ ബിലാവല്‍ ഭൂട്ടോയും നേതൃത്വം നല്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) 35 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 17 സീറ്റുകളിലാണ് മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത്.

NO COMMENTS