സഹകരണ മേഖലയെ സംരക്ഷിക്കാനായി സംയുക്ത സമരത്തിന് യു.ഡി.എഫ് തീരുമാനം

152

തിരുവന്തപുരം: സഹകരണ മേഖലയെ സംരക്ഷിക്കാനായി എല്‍.ഡി.എഫുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി നടന്ന യു.ഡി.എഫ് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.