അഭയാര്‍ത്ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്ന ട്രംപ് സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി

188

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സര്‍ക്കാര്‍ നല്‍കിയ നല്‍കിയ ഹര്‍ജി അപ്പീല്‍ കോടതി തള്ളി. കീഴ്‌ക്കോടതി വിധി റദ്ദാക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. ഏഴു പ്രധാന മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കിക്കൊണ്ടുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞയാഴ്ച കീഴ്‌കോടതി റദ്ദാക്കിയിരുന്നു. അതിര്‍ത്തിയില്‍ ജനങ്ങള്‍ക്ക് തീരുമാനം പ്രയാസമുണ്ടാക്കുന്നെന്ന് കാണിച്ചായിരുന്നു കോടതിയുടെ നടപടി.

NO COMMENTS

LEAVE A REPLY