ലോറി ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു

201

മങ്കട• കടന്നമണ്ണയില്‍ ലോറി ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു. പൂഴിക്കുന്ന് തച്ചറക്കുന്നുമ്മല്‍ അബ്ദുറഹിമാന്റെ മകന്‍ മുഹമ്മദ് അസ്ലം (സിലു- 19) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. വീട്ടില്‍ നിന്നും ജിംനേഷ്യത്തില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടിച്ച ലോറി നിര്‍ത്താതെ പോയി. മറ്റൊരു സൈക്കിള്‍ യാത്രക്കാരനെയും ഇതേ ലോറി തട്ടിയിട്ടുണ്ട്. ഇയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.