വി​രാ​ട് കോ​ഹ്ലി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ താ​രം ഗൗ​തം ഗം​ഭീ​ര്‍.

170

ന്യൂ​ഡ​ല്‍​ഹി: ക​ളി​ക്ക​ള​ത്തി​ല്‍ കോ​ഹ്ലി പ​രി​ധി​വി​ടു​ക​യാ​ണെ​ന്ന് ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഗം​ഭീ​ര്‍ പ​റ​ഞ്ഞു. അ​നി​ല്‍ കും​ബ്ലെ​യെ നീ​ക്കി​യ​ത് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ ഇ​രു​ണ്ട അ​ധ്യാ​യ​മാ​ണെ​ന്നും ഗം​ഭീ​ര്‍ പ​റ​ഞ്ഞു​വ​ച്ചു. കോ​ഹ്ലി ഒ​രു രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നാ​യ​ക​നാ​ണ്. ഒ​രു​പാ​ടു പേ​ര്‍​ക്കു മാ​തൃ​ക​യാ​ണ്. ആ​ക്ര​മ​ണോ​ത്സു​ക​ത​യും സ്ലെ​ഡ്ജിം​ഗും ന​ല്ല​താ​ണ്. എ​ന്നാ​ല്‍ ക്രി​ക്ക​റ്റി​ല്‍ നി​യ​മ​ങ്ങ​ളു​ണ്ട്, അ​തി​ര്‍​ത്തി​ക​ളു​ണ്ട്. അ​തി​ന​പ്പു​റ​ത്തേ​ക്ക് ക​ട​ക്കാ​തെ നോ​ക്കേ​ണ്ട​ത് ഏ​തൊ​രു താ​ര​ത്തി​ന്‍റെ​യും ക​ട​മ​യാ​ണ്- ഗം​ഭീ​ര്‍ പ​റ​ഞ്ഞു.

അ​നി​ല്‍ കും​ബ്ല​യെ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്കി​യ സം​ഭ​വ​ത്തി​ലും ഗം​ഭീ​ര്‍ കോ​ഹ്ലി​യെ വി​മ​ര്‍​ശി​ച്ചു. ടീം ​മു​ഴു​വ​ന്‍ ഒ​രാ​ള്‍​ക്കെ​തി​രാ​ണെ​ങ്കി​ല്‍ അ​ത് ന്യാ​യീ​ക​രി​ക്കാ​മെ​ന്നും ഒ​രാ​ളു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച്‌ പ​രി​ശീ​ല​ക​നെ മാ​റ്റി​യ​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഗം​ഭീ​ര്‍ പ​റ​ഞ്ഞു. കും​ബ്ലെ​യെ നീ​ക്കി​യ​ത് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ ഇ​രു​ണ്ട അ​ധ്യാ​യ​മാ​ണെ​ന്നും ഗം​ഭീ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS