മാവേലിക്കരയിൽനിന്നു കാണാതായ യുവാവ് തിരികെ എത്തി

186

മാവേലിക്കര ∙ വിദേശത്തുനിന്നും നാട്ടിലേക്കു തിരിച്ച മകനെ കാണാതായെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കവേ മകൻ തിരികെയത്തിയെന്നു പിതാവിന്റെ ഫോൺ സന്ദേശം. റിയാദിൽ നിന്നും നാട്ടിലേക്കു പോയ മകൻ ഷൈനിനെ (24) കാണാതായെന്നു കാണിച്ചു കുറത്തികാട് കനാൽ ജംക്‌ഷൻ അരവിന്ദ് ഭവനം അജയകുമാർ ആണു ഇമെയിൽ മുഖേനെ കഴിഞ്ഞ ദിവസം പൊലീസിനു പരാതി അയച്ചത്.

പരാതിയിൽ അന്വേഷണം പുരോഗമിക്കവേ മകൻ റിയാദിൽ തിരികെയത്തിയതായി അജയകുമാർ ഇന്നലെ കുറത്തികാട് പൊലീസിനെ അറിയിച്ചു. താൻ റിയാദിൽ തിരികെയെത്തിയെന്നു കാണിച്ചു ഷൈൻ കുറത്തികാട് എസ്ഐ എസ്.അനൂപിനു വാട്സാപ് സന്ദേശവും അയച്ചു.

കഴിഞ്ഞ അഞ്ചിനു മലപ്പുറം, കോഴിക്കോട് മേഖലയിലുള്ള ഏതാനം സുഹൃത്തുക്കൾക്കൊപ്പമാണു ഷൈൻ നാട്ടിലേക്കു പോയതെന്നും നാട്ടിലെ വീട്ടിൽ എത്തിയിട്ടില്ലെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും കാണിച്ചാണു പിതാവ് പരാതി അയച്ചത്. ഷൈനിന്റെ പുതിയ പാസ്പോർട്ട് നമ്പർ പിതാവിനോടു ആവശ്യപ്പെട്ട പൊലീസ് ഷൈൻ കേരളത്തിൽ എത്തിയിട്ടുണ്ടോയെന്നു പരിശോധിക്കവേയാണു ഷൈൻ തിരികെയെത്തിയെന്നു ഫോൺ സന്ദേശം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY