അബൂദാബി മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് ലിബാസുറഹ്മാ രണ്ടാം വാല്യം ധനസഹായം കൈമാറി.

102

അബൂദാബി : മഞ്ചേശ്വരം മേഖലാ എസ് കെ എസ് എസ് എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ,നാട്ടിലെ മഞ്ചേശ്വരം_ കുമ്പള – ഉപ്പള മേഖലാ എസ് കെ എസ് എസ് എഫ് കമ്മിറ്റി പരിധിയിലുള്ള നിർധരായ വിദ്യാർത്ഥി വിദ്യാർഥിനികൾക്ക് ബലിപെരുന്നാളിന് പുതു വസ്ത്രം നൽകാനുള്ള ലിബാസുറഹ്മ പദ്ധതിയുടെ ധന സഹായം അബു ദാബി സ്റ്റേറ്റ് എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി ഹഫീള് ചാലാടിന് അബുദാബി മഞ്ചേശ്വരം മേഖല എസ് കെ എസ് എസ് എഫ് അഡ്വൈസറി ബോർഡ് അംഗം അസീസ് പെർമൂദെ, മേഖലാ പ്രസിഡൻറ് അബ്ദുറഹ്മാൻ ഹാജി കമ്പള , മേഖല ജനറൽ സെക്രട്ടറി സക്കീർ കമ്പാർ എന്നിവർ കൈമാറി . തുക നാട്ടിലെ കമ്മിറ്റിക്ക് വൈകാതെ കൈമാറും .

അർഹതപ്പെട്ട നിർധരായ വിദ്യാർത്ഥി വിദ്യാർഥിനി കൾക്ക് പെരുന്നാൾ വസ്ത്രം നൽകാനുള്ള പദ്ധതിയാണ് ലിബാസുറഹ്മ .2022ൽ ആരംഭിച്ച പദ്ധതി 2023ലും ഒരു ലക്ഷം ഉറുപ്പിക ചെലവഴിച്ചു 50 ൽ പരം പാവപ്പെട്ട നിർധരരായ കുട്ടികൾക്ക് പുതുവസ്ത്രം നൽകുകയാണ്. വരുംകാലങ്ങളിലും തുടർന്നുകൊണ്ട് പോകാനാണ് ഉദ്ദേശം. ഇൻഷാ അല്ലാഹ്.

അബുദാബി മദീന സാഹിദ് സെഞ്ചുറി ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ മേഖലാ വർക്കിംഗ് സെക്രട്ടറി സവാദ് ബന്ദിയോട്, മേഖലാ വൈസ് പ്രസിഡന്റ്മാ രായ ശരീഫ് ഉറുമി, അഷ്റഫ് ബസറ, ജോയിൻ സെക്രട്ടറി ഹമീദ് മാസിമാർ, അസ്ഹർ ബായാർ തുടങ്ങിയവർ സംബന്ധിച്ചു .

ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും, വർക്കിംഗ് സെക്രട്ടറി സവാദ് പന്തിയോട് നന്ദിയും പറഞ്ഞു.

ഖാലിദ് ബബ്രാണ

NO COMMENTS

LEAVE A REPLY