ഉറി ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നു വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി

202

കോഴിക്കോട് • ഉറി ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നു വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുനല്‍കുകയാണ്. ഇന്ത്യന്‍ സൈന്യം സംസാരിക്കുകയല്ല, പ്രത്യാക്രമണം നടത്തുകയാണ് ചെയ്യാറുള്ളത്. സേനയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അവരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷമായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നമ്മുടെ രാജ്യത്തിന്റെ ശത്രുക്കളെ കശ്മീരിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. കശ്മീരിനു സാധാരണ ജീവിതത്തിലേക്കു തിരിച്ചുപോകണം.നാം നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരം ഐക്യവും സമാധാനവുമാണ്. കശ്മീരിലെ ജനത്തിന്റെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.പാരാലിംപിക്സില്‍ മെഡല്‍ നേടിയവരെ പ്രധാനമന്ത്രി ഒരിക്കല്‍ക്കൂടി അഭിനന്ദിച്ചു. ദീപ മാലിക്കും ദേവേന്ദ്ര ജജാരിയയും ഉള്‍പ്പെടെയുള്ള ജേതാക്കള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചു.സ്വച്ഛ് ഭാരത് അഭിയാന്‍ രണ്ടു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഗ്രാമീണമേഖലയില്‍ ഇതുവരെ 2.48 കോടി ശുചിമുറികള്‍ നിര്‍മിച്ചുകഴിഞ്ഞു. അടുത്ത വര്‍ഷം 1.5 കോടി ശുചിമുറികള്‍ കൂടി നിര്‍മിക്കും. സ്വച്ഛ് ഭാരതിന്റെ വളര്‍ച്ച അറിയുന്നതിനായി 1969 എന്ന നമ്ബറില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. ഒക്ടോബര്‍ രണ്ടിന് രാജ്യമൊട്ടാകെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം. രണ്ടോ നാലോ മണിക്കൂറുകള്‍ അതിനായി നീക്കിവയ്ക്കണം. സബ്സിഡി തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതു ചെയതത് ഒട്ടേറെപ്പേരാണ്. അതില്‍ വളരെയധികം സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

NO COMMENTS

LEAVE A REPLY