മാഗി കഴിച്ച് 10 വയസ്സുകാരൻ മരണപ്പെട്ടു.

277

ഉത്തർപ്രദേശിലെ പിലിഭിത്തിൽ മാഗി നൂഡില്‍സ് കഴിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് 10 വയസ്സുകാരൻ മരണപ്പെട്ടു.
രാഹുല്‍ നഗർ സ്വദേശിനിയും ഡെറാഡൂണില്‍ താമസക്കാരി യുമായ സീമ – സോനു ദമ്പതി കളുടെ മകൻ രോഹൻ (10) ആണ് മരിച്ചത്.കുടുംബത്തിലെ ആറ് പേർ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായി ട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശി പ്പിച്ചിരി ക്കുകയാണ്.

മക്കളായ രോഹൻ, വിവേക്, മകള്‍ സന്ധ്യ എന്നിവരോടൊപ്പം സീമ വ്യാഴാഴ്ച രാഹുല്‍ നഗറിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയി രുന്നു. ഇവിടെ രാത്രി മാഗി നൂഡില്‍സ് കഴിച്ച്‌ കുടുംബാംഗങ്ങളെല്ലാം ഉറങ്ങുകയായിരുന്നു.എന്നാല്‍ അർധരാത്രിയോടെ സ്ഥിതി വഷളാവുകയും എല്ലാവർ ക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടുവെന്നുമാണ് വിവരം.

എല്ലാവരെയും പുരൻപുരിലെ സിഎച്ച്‌ സിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രോഹൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ അധികൃതർ അന്വേഷണം നടത്തിവരികയാണ്.

NO COMMENTS

LEAVE A REPLY