പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും പ്രശ്നമായപ്പോള്‍ ഭീഷണിപ്പെടുത്തി വിവാഹം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

186

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും പ്രശ്നമായപ്പോള്‍ ഭീഷണിപ്പെടുത്തി വിവാഹം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര മുല്യാരങ്ങാടി സ്വദേശി ഇരുന്പുടശ്ശേരി നൗഷാദ് (26) അറസ്റ്റിലായത്.
നഗരത്തില്‍ മൊബൈല്‍ഫോണ്‍ കട നടത്തുന്ന നൗഷാദ് പെണ്‍കുട്ടി നന്നാക്കാനായി നല്‍കിയ ടാബില്‍ നിന്നും ചിത്രങ്ങള്‍ ചോര്‍ത്തി അതുകാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് മൊഴി. സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുകയും വന്‍ പ്രശ്നമായി മാറുകയും ചെയ്തതോടെ കുട്ടിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ രംഗത്ത് വരികയായിരുന്നു. പീഡിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ പെണ്‍കുട്ടിയെ രഹസ്യമായി നൗഷാദിന് വിവാഹം കഴിച്ചുകൊടുക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ തന്നെ നിര്‍ബ്ബന്ധിച്ച ബാലവിവാഹത്തിന് തയ്യാറെടുപ്പിക്കുന്നു എന്ന് പെണ്‍കുട്ടി സ്കൂള്‍ അധികൃതരെ അറിയിക്കുകയും അവര്‍ ചൈല്‍ഡ് ലൈനില്‍ ബന്ധപ്പെട്ട് പ്രശ്നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വിവാഹം തടയാന്‍ എത്തിയ ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ നൗഷാദിനെ പോലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് നൗഷാദിനെതിരേ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ കേസെടുത്തു. നൗഷാദിനെതിരേ കൂടുതല്‍ കുട്ടികള്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ടെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY