എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം അ​തി​ഥിയായി ട്രംബ് ബ്രിട്ടനിൽ.

131

ല​ണ്ട​ൻ: മൂ​ന്നു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ബ്രി​ട്ട​നി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​യ​ർ​ഫോ​ഴ്സ് വ​ൺ വി​മാ​ന​ത്തി​ൽ ല​ണ്ട​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ട്രം​പും ഭാ​ര്യ മെ​ലാ​നി​യ​യും വ​ന്നി​റ​ങ്ങി​യ​ത്.

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം അ​തി​ഥി​യാ​യെ​ത്തു​ന്ന ട്രം​പി​ന് വ​ൻ വ​ര​വേ​ൽ​പ്പാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ലി​സ​ബ​ത്ത് രാ​ജ്ഞി ന​ൽ​കു​ന്ന വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കു​ന്ന ട്രം​പ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​നം ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​ത്.

തെ​രേ​സാ മേ ​നേ​തൃ​സ്ഥാ​ന​ത്ത് നി​ന്നും പ​ടി​യി​റ​ങ്ങു​ന്ന ആ​ഴ്ച്ച ത​ന്നെ​യു​ള്ള ട്രം​പി​ന്‍റെ ബ്രി​ട്ട​ന്‍ സ​ന്ദ​ര്‍​ശ​നം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം, ട്രം​പി​നെ​തി​രേ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നു ചി​ല സം​ഘ​ട​ന​ക​ൾ പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​തി​നാ​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

NO COMMENTS