അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ സിപിഎമ്മുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കാനം രാജേന്ദ്രന്‍

265

തിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ സിപിഎമ്മുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയുടെ നിലപാട് പ്രതിപക്ഷത്തിന്റെയല്ല. ഇടതു പക്ഷത്തിന്റെ നിലാപാടാണ്. സിപിഐയുടെ നിലപാടിനെപറ്റി പ്രകാശ് കാരാട്ട് മറുപടി പറയേണ്ടതുണ്ട്. സിപിഐയുടേത് പ്രതിപക്ഷത്തിന്റെ നിലാപാടാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു കാനം. വ്യാജ മാവോയിസ്റ്റ് ഏറ്റു മുട്ടലില്‍ സിപിഐയുടേത് ഇടതു പക്ഷത്തിന്റെ നിലാപാടാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY