നഗരത്തില്‍ മദ്യലഹരിയില്‍ നഗ്നനൃത്തം ചെയ്ത യുവതി മലയാളി

158

കൊച്ചി: നഗരത്തില്‍ മദ്യലഹരിയില്‍ നഗ്നനൃത്തം ചെയ്ത യുവതി മലയാളി. ബെല്‍ജിയം പൗരത്വം സ്വീകരിച്ച ജാസ്മിന മരിയ തോമസാണ് (37) നടുറോഡില്‍ തുണിയുരിഞ്ഞത്. കൊച്ചിയിലെ പനയപ്പള്ളി റോഡിലായിരുന്നു സംഭവം. കോവളത്തുള്ള സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് ജാസ്മിന കൊച്ചിയില്‍ എത്തിയത്.സംഭവ ദിവസം ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ നിന്നാണ് ഇവര്‍ മദ്യപിച്ചത്. പൊതുവഴിയില്‍ തുണിയുരിഞ്ഞ് പ്രകോപനം സൃഷ്ടിച്ച ജാസ്മിനയെ പപ്പങ്ങാമുക്കില്‍ വച്ച്‌ നാട്ടുകാരും നിര്‍ഭയ പ്രവര്‍ത്തകരും ചേര്‍ന്ന് ചുരിദാര്‍ ധരിപ്പിച്ച്‌ തടഞ്ഞു വയ്യാക്കുകയിരുന്നു. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പോലീസ് എത്തി ജാസ്മിനയെ അറസ്റ്റ് ചെയ്യുകയായിരുന്നു.തോപ്പുംപടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെങ്കിലും തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ ഇല്ലാത്തതിനാലാണ് ഫോര്‍ട്ട് കൊച്ചി പോലീസ് ജാസ്മിനയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് തോപ്പുംപടി പോലീസിന് കൈമാറി.

NO COMMENTS

LEAVE A REPLY