നന്തന്‍കോട് കൂട്ടകൊലക്കേസിലെ പ്രതി കേഡലിനെ പെട്രോള്‍ പമ്പിലെത്തിച്ച് തെളിവെടുത്തു

180

തിരുവനന്തപുരം : നന്തന്‍കോട് കൂട്ടകൊലക്കേസിലെ പ്രതി കേഡലിനെ പെട്രോള്‍ പമ്പിലെത്തിച്ച് തെളിവെടുത്തു. പെട്രോള്‍ വാങ്ങി വാങ്ങികൊണ്ടുപോയി ഓട്ടോ ഡ്രൈവറും കേഡലിനെ തിരിച്ചറിഞ്ഞു. ഈ ഓട്ടോയിലാണ്‌ കേഡല്‍ എത്തിയതെന്ന് പെട്രോള്‍ പമ്പ് ജീവനക്കാരനും പറഞ്ഞു. കഴിഞ്ഞ ആറിന് ഹര്‍ത്താല്‍ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ് കേഡല്‍ നന്തന്‍കോട്ടുനിന്നും തങ്കച്ചനെന്നയാളുടെ ഓട്ടോ വിളിക്കുന്നത്. രണ്ടു കന്നാസുകളുമായാണ് വാഹനത്തില്‍ കയറുന്നത്. നേരെത്തയും വാഹനത്തില്‍ സഞ്ചരിച്ചതിനാല്‍ കേഡലുമായി ഡ്രൈവര്‍ക്ക് പരിചയമുണ്ടായിരുന്നതായി ഡ്രൈവര്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മീഷണര്‍ കെ.ഇ.ബൈജുവിന്റൈ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കേഡലിന്റെ സാനിദ്ധ്യത്തില്‍ ഓട്ടോെ്രെഡവറുടെയും പമ്പ് ജീവനക്കാരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. കൊലപ്പെടുത്തിയശേഷം മുറിയിലുണ്ടായിരുന്ന രക്തകറ വൃത്തിയാക്കാനായി സാധനങ്ങള്‍ വാങ്ങിയ കടകളില്‍ കൊണ്ടുപോയും ഇന്ന് തെളിവെടുത്തു. കേഡലിനെ ചൈന്നേയില്‍ കൊണ്ടുപോയി തെളിവടുക്കും. ഈ മാസം 20വരെയാണ് പൊലീസ് കസ്റ്റഡയില്‍ വിട്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY