ഭാരത് പെട്രോളിയത്തിന്‍റെ കൊച്ചി റിഫൈനറിയുടെ ശേഷി ഉയര്‍ത്തും

190

മുംബൈ: ഭാരത് പെട്രോളിയത്തിന്‍റെ കൊച്ചി റിഫൈനറിയുടെ ശേഷി ഉയര്‍ത്തുന്നു. നിലവില്‍ 95 ലക്ഷം ടണ്‍ ശേഷിയുള്ള റിഫൈനറി ഒന്നരക്കോടി ടണ്‍ ആയി ഉയര്‍ത്തുന്നതെന്ന് ബി.പി.സി.എല്‍. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്. വരദരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാര്‍ച്ചോടെ വിപുലീകരിച്ച റിഫൈനറി കമ്മിഷന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു റിഫൈനറിയുടെ ശേഷി 2.2 കോടി ടണ്‍ ആക്കാന്‍ ആലോചനയുണ്ടെന്നും സ്ഥലം ഏറ്റെടുക്കലാണ് പദ്ധതി നടത്തിപ്പിലെ വലിയ തടസമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പായാല്‍ പൊതുമേഖലയിലെ ഏറ്റവും വലിയ റിഫൈനറിയാകും ബി.പി.സി.എല്‍. 16,500 കോടി രൂപയാണു റിഫൈനറി വിപുലീകരണ പദ്ധതിയുടെ ചെലവ്.

NO COMMENTS

LEAVE A REPLY