പാലക്കാട്: എക്‌സൈസ് വിജിലന്‍സ് സ്‌ക്വാഡ് 700 ലിറ്റര്‍ സ്പിരിറ്റുമായി ഒരാളെ പിടികൂടി.കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.ചാവക്കാട് സ്വദേശി അന്‍ഷിഫ് (30)പിടിയിലായത്. രണ്ടു കാറുകളിലായി മംഗലാപുരത്ത് നിന്ന് പാലക്കാട്ടേയ്ക്ക് കൊണ്ടു വരുന്നതിനിടെ കുളപ്പുള്ളിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.എക്‌സൈസ് വിജിലന്‍സ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ് ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷ് എന്നിവര്‍ പരിശോധന്ക്ക് നേതൃത്വം നല്‍കി. പിടിയിലായ അന്‍ഷിഫിനെതിരെ കാസര്‍ക്കോട് പോലീസ് സ്റ്റേഷനില്‍ നേരത്തെ കേസുണ്ട്.