അഴിക്കോട് ജയന്തി ബി.ആർ.പി.ഭാസ്ക്കർ ഉദ്ഘാടനം ചെയ്യും

33

ഡോ. സുകുമാർ അഴീക്കോടിൻ്റെ 98-ാമത് ജന്മവാർഷികദിനം പത്രപ്രവർത്തക കുലപതി ബി ആർ പി ഭാസ്ക്‌കർ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ജോയിൻ്റ് കൗൺസിലിൻ്റെ എം കെ എൻ ചെട്ടിയാർ ഹാളിൽ മേയ് 12 ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് ചടങ്ങ് . പ്രസിദ്ധ കവിയും സിനിമാ സംവിധായകനുമായ ശ്രീകുമാരൻ തമ്പി മുഖ്യപ്രഭാഷണം നടത്തും.

അഴീക്കോടിന്റെ സമാഹരിക്കപ്പെട്ട പ്രഭാഷണ സമാഹാരമായ “ജ്വലിപ്പിക്കുക അഗ്നി” എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മവും പ്രസ്തുത സമ്മേളനത്തിൽ നിർവ്വഹിക്കും. ഡോ. പോൾ മണലിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രൊഫ. എം. എ.സിദ്ദീഖ്, ശ്രീമതി. ജോളി വർഗ്ഗീസ് (എഴുത്തുകാരി) എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. വി. ദത്തൻ സ്വാഗതവും പള്ളിച്ചൽ സുരേഷ് കൃതജ്ഞതയും പറയും

NO COMMENTS

LEAVE A REPLY