പി. മാഹീൻ രചിച്ച ധർമവും സമാധാനവും എന്ന പുസ്തകം പ്രകാശനം ചെയ്തു .

8

മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ പി. മാഹീൻ രചിച്ച ‘ധർമവും സമാധാനവും.’ എന്ന പുസ്തകം പ്രകാശനം ചെയ്തു . തിരുവനന്തപുരം വൈ. എം. സി. എ ഹാളിൽ ഇന്ന് നടന്ന പ്രകാശന ചടങ്ങ് മുൻ മന്ത്രി എം.എം. ഹസൻ ഉദ്‌ഘാടനം ചെയ്തു. ചലച്ചിത്രതാരം പ്രേംകുമാർ പുസ്തകം ഏറ്റുവാങ്ങി.

മലയാളത്തിലും ഇംഗ്ലീഷിലും ധാരാളം വാർത്ത കളും ലേഖനങ്ങളും എഴുതിയിട്ടുള്ള തിരുവനന്തപുരം നേമം സ്വദേശി പി മാഹീൻ എഴുത്തുജീവിതത്തിന് തുടക്കം കുറിച്ചത് ഒരു പത്രപ്രവർത്തകനായാണ്. 1955-ൽ ജനനം. പിതാവ് പീരുക്ക ണ്ണ്, മാതാവ് ഉമ്മുകുൽസു. നേമം വിക്‌ടറി ബോയ്‌സ്‌ ഹൈസ്‌കൂൾ, തിരുവനന്തപുരം ഗവൺമെന്റ് ആർട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, കേരള യൂണിവേഴ്‌സിറ്റി (കാര്യവട്ടം സെന്റർ) എന്നിവിടങ്ങളിൽ പഠനം. ബിരുദാനന്തരപഠന ശേ ഷം അലിഗഢ് മുസ്‌ലിം സർവകലാശാല യിൽ തുടർപഠനത്തിന് പോയിരുന്നു

പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ കരസ്ഥമാക്കി. കേരളത്തിലും ഡൽഹിയിലുമുള്ള ചില ആനുകാലിക വാർത്താ ഏജൻസികളിലും പ്രവർ ത്തിച്ചു. മലയാള മനോരമ പത്രത്തിന്റെ കോഴിക്കോട് യൂണിറ്റിൽ പരിശീലനം നേടിയ ശേഷം മാധ്യമം, ചന്ദ്രിക ദിനപത്രങ്ങൾ, കുടുംബ വിജ്ഞാനകോശം (ആശയം ബുക്‌സ്, കോഴിക്കോട്), സർഗധാര മാസിക (കൊച്ചി) എന്നിവിടങ്ങ ളിൽ പ്രവർത്തിച്ചു. 2002 മുതൽ 2005 വരെ എസ് .സി .ആർ .ടി (SCERT) യിൽ പബ്ലിക് റിലേഷൻ ഓഫീസ റായി സേവനമനുഷ്ഠിച്ചു.

എഴുത്തുകാരനെന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിച്ചിട്ടില്ലയെന്നും എഴുത്തിലൂടെ പേരും പ്രശസ്‌തിയും ധനവും നേടണമെന്ന ആഗ്രഹമില്ലായെന്നും അദ്ദേഹം പറയുന്നു .മനസ്സിൽ നിറയുന്ന ചിന്തകൾ, പങ്കുവയ്ക്കപ്പെടേണ്ടതുണ്ടെന്ന തോന്നൽ അതിനുള്ള ശക്തമായ മാധ്യമമാണ് എഴുത്തെന്ന തിരിച്ചറി വിലാണ് ഒരു എഴുത്തുകാരനായതെന്നും മാഹീൻ പറയുന്നു .

സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ പി മാഹീൻ 400-ലേറെ ഇംഗ്ലീഷ് കവിതകളും നിരവധി മലയാള കവിതകളും പ്രസിദ്ധീ കരിച്ചു. നബിമാനസം (പ്രവാചക ജീവചരിത്രം), മനുഷ്യനെ സ്നേഹിച്ച ഒട്ടകം (നോവൽ), ധർമവും സമാധാനവും (ലേഖന സമാഹാരം), പുസ്‌തകം പുഴുതിന്നുന്നു (നോവൽ) എന്നിവ പ്രധാന കൃതികളാണ്

ചടങ്ങിൽ എഴുത്തുകാരനും കേരള ഭാഷാ ഇൻസ്റ്റി റ്റ്യൂട്ട് മുൻ ഡയറക്‌ടർ ഡോ. എം.ആർ.തമ്പാൻ ആയിരുന്നു അധ്യക്ഷൻ . ആശയം ബുക്‌സ് ഡയറ ക്‌ടറും എഡിറ്ററുമായ വി.വി.എ. ശുക്കൂർ സ്വാഗതം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ്ജ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം ഡോ.കായംകുളം യൂനുസ്,മന്നാനിയാ ആർട്‌സ് & സയൻസ് കോളേജിലെ പ്രിൻസിപ്പലും പ്രൊഫസറു മായ ഡോ. പി. നസീർ , ഡോ. എ. നിസാറുദ്ദീൻ (മുൻ അധ്യക്ഷൻ & പ്രൊഫസർ, അറബിക് പഠനവകുപ്പ്, കേരള യൂണിവേഴ്‌സിറ്റി) തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

മനുഷ്യൻ എങ്ങനെ സ്വന്തത്തെയും മറ്റുള്ളവരെയും അഭിമുഖീകരിക്കണം എന്ന് സഗൗരവം ആലോചിക്കുന്ന വേറിട്ട ലേഖന ങ്ങളുടെ സമാഹാരമാണ് പി മാഹീൻ രചിച്ച ധർമവും സമാധാനവും എന്ന പുസ്തകം.

NO COMMENTS

LEAVE A REPLY