യോഗ അധ്യാപികയുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു

14

തെക്കൻ മുംബൈ ചർച്ച്‌ഗേറ്റ് ഏരിയയിൽ താമസക്കാരിയായ 46 കാരിയായ യോഗ അധ്യാപികയ്ക്ക് 3.36 ലക്ഷം രൂപയാണ് നഷ്ടമായത്.
ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെയാണ് അധ്യാപിക അമിത് കുമാർ എന്ന അക്കൗണ്ട് ഉടമയുമായി സൗഹൃദത്തിലാകുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണെന്നും ഡോക്‌ടറാണെന്നും അവകാശപ്പെട്ടായിരുന്നു യുവതിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചത്.

കുറച്ചു ദിവസങ്ങൾക്ക്ശേഷം ഫോൺനമ്പറുകൾ കൈമാറുകയും വാട്ട്സ് ആപ്പിൽ മെസേജ് അയച്ചുതുടങ്ങുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഏപ്രിൽ 25 ന് അമിത് അധ്യാപികയ്ക്ക് ഒരു സമ്മാനം അയച്ചിട്ടുണ്ടെന്നും ഇതുടനെ കൊറിയറായി എത്തുമെന്ന് അറിയിക്കുകയായി രുന്നു. കുറച്ചുദിവസങ്ങൾക്ക് ശേഷം ഡൽഹിയിലെ ഒരു കൊറിയർ സ്ഥാപനത്തിൽ നിന്നാണെന്നും പറഞ്ഞു കൊണ്ട് ഒരു സ്ത്രീ ഫോണിൽ ബന്ധപ്പെടുകയും മാഞ്ചസ്റ്ററിൽ നിന്ന് ഒരു കൊറിയർ വന്നിട്ടുണ്ടെന്നും പറഞ്ഞു. നടപടികൾ പൂർത്തിയാക്കി പാഴ്‌സൽ അയക്കുന്നതിന് സ്ത്രീ പണം ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരം വിവിധ അക്കൗണ്ടുകളി ലായി യുവതി 3.36 ലക്ഷം രൂപ അയച്ചു നൽകി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം താൻ ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവതി മറൈൻഡ്രൈവ് പോലീസിൽ പരാതി നൽകുകയായി രുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY