കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും

232

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഗംഭീരമായി നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനമെടുത്തത്.
ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തിന് കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിക്കും. അബുദാബിയിലേക്കുള്ള വിമാനമാണ് ആദ്യം പറന്നുയരുക. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കൂടാതെ, ഉദ്ഘാടനച്ചടങ്ങില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കും.

NO COMMENTS