തോക്കു ചൂണ്ടി ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി

211

കൊച്ചി: തോക്കു ചൂണ്ടി ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്റെ രണ്ട് അടുത്ത സുഹൃത്തുക്കള്‍ വീട്ടില്‍ കടന്നുകയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു.ആസ്പത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് യുവതി. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ രണ്ടു സുഹൃത്തുക്കള്‍ക്കെതിരെ മരട് പോലീസ് കേസെടുത്തിട്ടുണ്ട്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

NO COMMENTS

LEAVE A REPLY