കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു

73

ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗൽഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നൽകുന്നിന് ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും നൽകുന്ന കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. കേരളത്തിൽ ജനിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധർക്കാണ് അവാർഡ് നൽകുന്നത്.

ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിന് പരിഗണിക്കുന്നത്. രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. നാമനിർദേശം ജൂൺ 30 നകം നൽകണം.

2023 ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശങ്ങൾ സമർപ്പിക്കാനുള്ള ഫോം, നിബന്ധനകൾ എന്നിവ www.kscste.kerala.gov.in ൽ ലഭ്യമാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ പരിഗണിക്കില്ല. നിർദ്ദിഷ്ട ഫോമിൽ തയ്യാറാക്കിയ നാമനിർദേശങ്ങൾ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ നൽകണം. ഇമെയിൽ: keralasasthrapuraskaram2023@gmail.com.

NO COMMENTS

LEAVE A REPLY