ബംഗലൂരു കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുടെ വീട്ടില്‍ നിന്ന് 40 കോടി രൂപയുടെ അസാധു നോട്ട് പിടികൂടി

212

ബംഗലൂരു: ബംഗലൂരു കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുടെ വീട്ടില്‍ നിന്ന് 40 കോടി രൂപയുടെ അസാധു നോട്ട് കണ്ടെടുത്തു. മുന്‍ കൗണ്‍സിലറും വ്യവസായിയുമായ വി നാഗരാജിന്റെ ശ്രീരാമപുര റോഡിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പൊലീസ് അസാധു നോട്ട് പിടിച്ചെടുത്തത്. ഒരു വ്യവസായിയുടെ പരാതിയെ തുടര്‍ന്നാണ് രാവിലെ മുതല്‍ പോലീസ് പരിശോധന നടത്തിയത്.
ബെംഗളൂരുവിലെ വീട്ടില്‍ പരിശോധനക്കായി എത്തിയപ്പോള്‍ നാഗരാജിന്റെ ബന്ധുക്കള്‍ വാതില്‍ തുറന്നില്ല. ഒരു മണിക്കൂര്‍ നേരം കാത്തു നിന്ന ശേഷം വാതില്‍ പൊളിച്ചാണ് പോലീസ് അകത്തുകടന്നത്. തട്ടിക്കൊണ്ടുപോകല്‍ കേസിലടക്കം നേരത്തെ പ്രതിയായ നാഗരാജ് ഇപ്പോള്‍ ഒളിവിലാണ്.

NO COMMENTS

LEAVE A REPLY