ഉത്തര്‍പ്രദേശിലെ ബറേയ്ലിയില്‍ ചാക്കുകളില്‍ നിറച്ച നോട്ടുകള്‍ കത്തിച്ച നിലയില്‍

230

(ഉത്തര്‍പ്രദേശ്): 500 ന്‍റെയും 1000 ത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ ബറേയ്ലിയില്‍ ചാക്കുകളില്‍ നിറച്ച നോട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. റോഡരികിലാണ് കത്തിക്കരിഞ്ഞ നോട്ടുകള്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് 500 ന്‍റെയും 1000 ത്തിന്‍റെയും നോട്ടുകള്‍ ചാക്കിലാക്കി കൊണ്ടുവന്ന് കത്തിച്ചതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നോട്ടുകള്‍ കേടുവരുത്തിയതിന് ശേഷമാണ് കത്തിച്ചതെന്ന് കരുതുന്നു. സംഭവത്തെക്കുറിച്ച്‌ റിസര്‍വ് ബാങ്ക് അധികൃതരെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വരികയാണെന്ന് ബറേയ്ലി പോലീസ് സൂപ്രണ്ട് പറഞ്ഞു. 500 ന്‍റെയും 1000 ത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കുന്ന വിവരം കഴിഞ്ഞ ദിവസാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കള്ളപ്പണവും കള്ളനോട്ടും അടക്കമുള്ളവ തടയുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി.