സിക്കിമില്‍ ഭൂചലനം

207

സിക്കിം: സിക്കിമില്‍ ഭൂമികുലുക്കം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 3.12 ഓടെയാണ് ഉണ്ടായത്. ആളപായം സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ഗാങ്‌ടോക്കില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്.
ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മ്യാന്‍മറിലും വടക്കുകിഴക്കന്‍ മേഖലകളിലും കഴിഞ്ഞ ദിവസം ഭൂമികുലുക്കം ഉണ്ടായതിനു തൊട്ടു പിന്നാലെയാണ് സിക്കിമിലും ഭൂചലനം അനുഭവപ്പെട്ടത്.

NO COMMENTS

LEAVE A REPLY