മംഗളൂരില്‍ പിണറായിയെ തടയില്ലെന്ന് സംഘപരിവാര്‍

178

മംഗളുര്‍: മംഗളൂരില്‍ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയേണ്ടെന്ന് സംഘപരിവാർ തീരുമാനം. കേരള മുഖ്യമന്ത്രിയെ തടയില്ലെന്ന് തീരുമാനിച്ചതായി ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ പറഞ്ഞു. ഹർത്താലിലൂടെ പ്രവർത്തകര്‍ക്കിടയിലുള്ള പ്രതിഷേധം അറിയിക്കാനാണ് ഉദ്ദേശിച്ചത് എന്നും സംഘപരിവാര്‍ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അതേ സമയം മംഗളൂരുവിലെ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിന്ന് യാത്ര തിരിച്ചു മലബാർ എക്സ്പ്രസിലാണ് യാത്ര . കനത്ത സുരക്ഷയാണ് തീവണ്ടിയിൽ ഏർപ്പെടുത്തിയിരിക്കുന്നത് . മുഖ്യമന്ത്രിക്കെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത് . കന്നഡ ദിനപ്പത്രത്തിന്‍റെ ഓഫീസ് നിര്‍മ്മാണ ഉദ്ഘാടനത്തിനും സി.പി.എം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദറാലി ഉദ്ഘാടനത്തിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ മംഗളുരിവിലെത്തുന്നത്. മംഗളുരുവില്‍ പോലീസ് ആക്ട് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

NO COMMENTS

LEAVE A REPLY