ഐ പി എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് അനുവാദം

13

യു എ ഇ യില്‍ നടക്കുന്ന ഐ പി എല്‍ പതിനാലം സീസണിലെ രണ്ടാം പാദ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുവാദം നല്‍കി. ലെഗ് സ്പിന്നര്‍ വനിന്ദു ഹസരങ്ക, ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീര എന്നിവര്‍ക്കാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ ഒ സി ലഭിച്ചത്.

ശ്രീലങ്കന്‍ താരമായ ഹസരങ്കയെ ഓസ്ട്രേലിയന്‍ സ്പിന്നറായ ആദം സാംപയ്ക്ക് പകരമായാണ് ടീമില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്. ഡാനിയന്‍ സാംസിന് പകരമാണ് ചമീര വരുന്നത്. അടുത്തിടെ ഇന്ത്യന്‍ ടീം നടത്തിയ ശ്രീലങ്കന്‍ പര്യടനത്തില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഹസരങ്കയ്ക്ക് ആര്‍സിബിയിലേക്കുള്ള വഴി തുറന്നുകൊടുത്തത്.

ടി20 പരമ്ബരയില്‍ മികച്ച പ്രകടനം നടത്തിയതിന് ശേഷം ഐപിഎല്ലില്‍ നിന്നും രണ്ട് ഫ്രാഞ്ചൈസികള്‍ തന്നെ സമീപിച്ചിരുന്നതായി ഹസരങ്ക വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മികവില്‍ ഇന്ത്യയെ തോല്‍പ്പിച്ച്‌ ശ്രീലങ്ക ടി20 പരമ്ബര കൈക്കലാക്കിയിരുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഐ പി എല്‍ ടീമുകള്‍ക്കൊപ്പം ചേരാനാണ് താരങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.