ചെന്നൈയിൽനിന്നുള്ള 17 ട്രെയിനുകൾ റദ്ദാക്കി

182

ചെന്നൈ∙ വർധ ചുഴലിക്കാറ്റിനെത്തുടർന്ന് ചെന്നൈയിൽനിന്നു പുറപ്പെടേണ്ടിയിരുന്ന 17 ട്രെയിനുകൾ റദ്ദാക്കി. ഇവയിൽ ചെന്നൈ സെൻട്രലിൽനിന്നുള്ള 13 ട്രെയിനുകളും ചെന്നൈ എഗ്മോറിൽനിന്നു പുറപ്പെടേണ്ട നാലു ട്രെയിനുകളും ഇവയിൽ ഉൾപ്പെടുമെന്ന് ദക്ഷിണ റയിൽവേ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ചെന്നൈ സെൻട്രലിൽനിന്നു റദ്ദാക്കിയ ട്രെയിനുകൾ

∙ 22637- മാംഗ്ലൂര്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്

∙ 56001 – ആരക്കോണം പാസഞ്ചർ

∙ 12609 – കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്

∙ 12712 – വിജയവാഡ പിനാകിനി എക്സ്പ്രസ്

∙ 16053 – തിരുപ്പതി എക്സ്പ്രസ്

∙ 12679 – കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്

∙ 12695 – ട്രിവാൻഡ്രം എക്സ്പ്രസ്

∙ 12607 – കെഎസ്ആർ ബെംഗളൂരു ലാൽബാഗ് എക്സ്പ്രസ്

∙ 57239 – ഗുഡൂർ പാസഞ്ചർ

∙ 22860 – പുരി വീക്‌ലി എക്സ്പ്രസ്

∙ 16203 – തിരുപ്പതി ഗരുഡദിരി എക്സ്പ്രസ്

∙ 12603 – ഹൈദരാബാദ് എക്സ്പ്രസ്

∙ 12685 – മാംഗ്ലൂർ എക്സ്പ്രസ്

ചെന്നൈ എഗ്മോറിൽനിന്നു റദ്ദാക്കിയ ട്രെയിനുകൾ

∙ 11042 – സിഎസ്ടിഎം എക്സ്പ്രസ്

∙ 12635 – മധുര വൈഗ എക്സ്പ്രസ്

∙ 12605 – കരൈക്കുടി പല്ലവൻ എക്സ്പ്രസ്

∙ 16105 – തിരുച്ചെന്തൂർ എക്സ്പ്രസ്

NO COMMENTS

LEAVE A REPLY